ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ഇൻട്രോഡക്ഷൻ പോസ്റ്റർ റിലീസ് ആയി. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ടിതിന്. കെ സ്റ്റുഡിയോസിന്റെ സഹബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ബാബു വെളപ്പായ നിര്‍വഹിക്കുന്നു. ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഒരു നോവലിലെ കഥാപാത്രങ്ങൾ എഴുത്തുകാരിയെ അനുധാവനം ചെയ്യുന്ന വേറിട്ട കഥാശൈലിയിൽ അവതരിപ്പിക്കുന്ന സിനിമ, പ്രേക്ഷകർക്ക് പുതിയ അനുഭവമാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. വർത്തമാന കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങളും വനിതകളുടെ അതിജീവനവുമാണ് സിനിമയുടെ കാതൽ.
ഉമ്മർ കോയ എന്ന സ്കൂൾ ഹെഡ് മാസ്ട്രറായിട്ടുള്ള കഥാപാത്രമായാണ് സമ്പത്ത് റാം ചിത്രത്തിൽ എത്തുന്നത്. മെയ് മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കൊല്ലം മണ്രോതുരുത്തും സമീപ പ്രദേശങ്ങളുമാണ്.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ കൈതപ്രം ദാമോദരന്‍ നമ്പൂതിരി,
ബാലു കിരിയത്ത്, സജിൻ ലാൽ എന്നിവരുടെ വരികള്‍ക്ക് മണക്കാല ഗോപാലകൃഷ്ണൻ, രാഹുൽ. ബി.അശോക് എന്നിവർ സംഗീതം പകരുന്നു. സമ്പത്ത് റാം, സേതുലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ താരനിർണ്ണയം പൂർത്തിയായി വരുന്നു. സുരേന്ദ്രന്‍ വലിയപറമ്പില്‍, അഡ്വ: ബിന്ദു, മനോജ് രാധാകൃഷ്ണൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജോഷ്വാ റൊണാൾഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം രഞ്ജിത് ആര്‍ നിർവഹിക്കുന്നു. പി.ശിവപ്രസാദ് ആണ് പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദാസ് വടക്കഞ്ചേരി, ആര്‍ട്ട്: സുജീര്‍.കെ.ടി, മേക്കപ്പ്: ഒക്കൽ ദാസ്, വസ്ത്രലങ്കാരം: റാണാ പ്രതാപ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഹരീഷ് എ.വി, മാർക്കറ്റിംങ്: ബിസി ക്രിയേറ്റീവ്സ് ,സ്റ്റിൽസ്: വിവേക് കോവളം
Discussion about this post