കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. പശ്ചിമ കൊച്ചിയിലെ പത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.
ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 1.8 കിലോമീറ്ററോളം റോഡ് ഷോയിലും തുടർന്ന് സേക്രഡ് ഹാർട്ട് കോളേജിൽ സംഘടിപ്പിക്കുന്ന യുവം 2023 കോൺക്ലേവിലും പങ്കെടുക്കും. ഇതിനിടെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിരാവിലെ തന്നെ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന് മുൻപും യൂത്ത് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.
Discussion about this post