കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന് ലഭിക്കുന്ന മികച്ച ടിക്കറ്റ് ബുക്കിംഗിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അപ്പം പരാമർശത്തെ ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്.
വന്ദേ ഭാരത് അനുവദിച്ച് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ ഹരീഷ് പേരടി എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ നൽകുമെന്നും പറയുന്നു. ഇനിയും സ്പീഡ് വേണമെന്നും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകൾ…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം…ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.
Discussion about this post