വന്ദേഭാരത് ഷൊർണൂരിലെത്തിയപ്പോൾ വി.കെശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ പതിച്ച സംഭവത്തിൽ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ” ലോക ചെറ്റത്തരം” എന്നാണ് സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൃഷ്ണകുമാർ പ്രതികരിച്ചത്. സംവിധായകൻ അരുൺഗോപിയും കോൺഗ്രസ് പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ട്രെയിനിൽ പോസ്റ്റർ പതിച്ച ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടപ്പാടി പുതുർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്റർ പതിച്ചത് മനപ്പൂർവ്വമല്ലെന്നും സെന്തിൽ പ്രതികരിച്ചു. അതേസമയം പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്‌തെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. പോസ്റ്റർ ഒട്ടിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പരാതി നൽകുമെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) കേസെടുത്തിരുന്നു. ആർപിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയിൽ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്. 2000 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് മുൻപായി ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു.
Discussion about this post