തിരുവനന്തപുരം: പ്രിയ നടൻ മാമുക്കോയയുടെ മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മാമുക്കോയയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളെ ചിരിപ്പിച്ചതിന് ഏറെ നന്ദിയുണ്ടെന്ന് ബേസിൽ പറഞ്ഞു.
നന്ദി . ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക് . കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു . ആദരാഞ്ജലികൾ- ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു. മിന്നൽ മുരളി എന്ന ചിത്രത്തിൽ മാമുക്കോയയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും ബേസിൽ പങ്കുവച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
Discussion about this post