കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകൾ ഓർത്തെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും. കല്ലായിയിൽ മരപ്പണിക്കാരനായിരുന്ന സമയത്ത് നാടകത്തിലെത്തിയ ശേഷം അവിടെ നിന്നും സിനിമയിലെത്തി, മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നടനായിരുന്നു മാമുക്കോയ. ശരീഅത്ത് വിഷയത്തിൽ മാമുക്കോയ സ്വീകരിച്ചിരുന്ന നിലപാട് ചർച്ചയാക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം.
മാമുക്കോയ ‘മനുഷ്യൻ‘ എന്ന നാടകം ചെയ്യുന്ന സമയത്തായിരുന്നു മതമൗലികവാദികൾ അതിനെതിരെ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നത്. നാടകം ശരീഅത്ത് നിയമത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. തന്റെ ശക്തമായ നിലപാട് വിശദീകരിച്ചായിരുന്നു മാമുക്കോയ അന്ന് യാഥാസ്ഥിതികരുടെ വായടപ്പിച്ചത്.
ബാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചു പോയാൽ ആ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. അത് ഒരിക്കലും അംഗീകരിക്കില്ല. ഇനി ശരീഅത്ത് ആണെങ്കിലും അംഗീകരിക്കില്ല. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ബന്ധവും മനുഷ്യത്വവും നോക്കാത്ത എന്ത് നിയമാണ് ഉള്ളത്? ഇത് അംഗീകരിക്കില്ല എന്നാണ് നാടകത്തിലൂടെ പറഞ്ഞത്. ഇതായിരുന്നു മാമുക്കോയയുടെ വിശദീകരണം.
Discussion about this post