കോട്ടയം: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിൽ വന്ദേഭാരത് തീവണ്ടികളുടെ പ്രാധാന്യവും, വ്യാജ പ്രചാരണങ്ങളിലെ വസ്തുതകളും തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ ജീവനക്കാരനായ അരുൺ സോമനാഥനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിൽ കൗതുകത്തോടെ ലൈറ്റിൽ തൊടുന്ന പെൺകുട്ടിയുടെ ചിത്രം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികൾക്ക് മാത്രമല്ല വലിയവരായ യാത്രികർക്കും തന്നെപ്പോലുള്ള റെയിൽവേ ജീവനക്കാർക്കും വന്ദേഭാരത് ഒരു വലിയ കൗതുകമാണെന്നാണ് അരുൺ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന തലക്കെട്ടോടെ നമ്മുടെ റയിൽവേ മന്ത്രി ട്വീറ്റ് ചെയ്ത ഫോട്ടോയാണല്ലോ ഇത്..
ശരിയ്ക്കും ഈ കുഞ്ഞിന്റെ കൗതുകം കാണിക്കുന്ന അനേകം മുതിർന്നവരെ കാണുവാൻ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. മാത്രമല്ല നമുക്കും രസമാണല്ലോ ചുമ്മാ തൊടുമ്പോൾ തെളിയുന്ന ലൈറ്റ്..
ഞാനാണേൽ ഈ ലഗേജ് റാക്കിനുള്ള ബാക്ക് പീസ് കൊടുക്കുന്ന സൈഡ് വാൾ നോക്കുന്ന ഷെൽ സെക്ഷനിലാണ്.. ലഗേജ് റാക്കിന്റെ അളവും സ്‌ക്രൂവിന്റെ പൊസിഷനും കിട്ടും എന്നല്ലാതെ അതിലെ ഇലക്ട്രിക് ഐറ്റങ്ങളൊന്നും എന്താണെന്നൊന്നും നമുക്കറിയില്ല.. അതുകൊണ്ടുതന്നെ ചട്ടക്കൂട് 3ഡിയിൽ ചെയ്‌തെടുത്തതിൽ ഫർണിഷ് ചെയ്ത് കാണുമ്പോൾ ഒരു കൗതുകമാണ് ജോലിയ്ക്ക് ചേർന്ന നാളു മുതൽ..
വന്ദേ ഭാരത് ട്രയിൻ സെറ്റ് ആണെന്നതും മുൻപുള്ള പോലെ ICF അല്ലെങ്കിൽ LHB കോച്ചുകൾ കൂട്ടിച്ചേർത്ത് ഒരു ട്രയിൻ ഉണ്ടാക്കി ഏതെങ്കിലും ലോക്കോമോട്ടീവ് വച്ച് വലിച്ചുകൊണ്ട് രാജധാനിയെന്നോ ശതാബ്ദി എന്നോ ഒരു പേര് നൽകുന്ന പരിപാടി അല്ലെന്നും മനസ്സിലാക്കിയാൽ അന്ന് ആ ട്രയിനൊക്കെ ഇറങ്ങിയപ്പോൾ എന്തുകൊണ്ട് ഇത്ര കൗതുകം ബോധമുള്ളവർക്ക് ഉണ്ടായി എന്ന് മനസ്സിലാക്കാൻ പ്രബുദ്ധമണ്ടന്മാർക്ക് കഴിഞ്ഞേക്കും.
വന്ദേഭാരത് എക്‌സ്പ്രസ്സ് നമ്മുടെ നാളിതുവരെയുള്ള ട്രയിൻ സങ്കല്പങ്ങളെ ഉടച്ചുവാർത്ത് പോകെപ്പോകെ ഇന്ത്യ മുഴുവൻ ട്രയിൻസെറ്റുകളിലേക്ക് കളം മാറുന്നതിന്റെ കാഹളം മുഴക്കുന്ന ഒരു നാഴികക്കല്ലാണ്.
അതായത് ഈ മാറ്റം ഒരു സിനിമ ആണെങ്കിൽ വന്ദേ ഭാരത് ഒരു ട്രയിലർ പോലും അല്ല, ഒരു ടീസർ അല്ലെങ്കിൽ സിനിമയുടെ പൂജ എന്ന് വേണമെങ്കിൽ പറയാം.. വരാൻ പോകുന്നത് പൊതുമേഖലാ- സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന 200 ഓളം വന്ദേ ഭാരത് ചെയർ കാർ ആണ്.. അതുകൂടാതെ 200 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ വരാൻ പോകുന്നു.. റഷ്യൻ കമ്പനി പൊതുമേഖലാ സ്ഥാപനമായ RVNL ഉം ആയ് സഹകരിച്ച് ഇന്ത്യ-റഷ്യ സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഫാക്റ്ററികളിൽ നിർമ്മിക്കാൻ പോകുന്നത് 120 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ എന്നാണ് എന്റെ ഓർമ്മ. ഈ TMH-RVNL സഹകരണത്തെയാണ് വന്ദേഭാരത് മേക്ക് ഇൻ ഇന്ത്യ അല്ലെന്ന രീതിയിൽ മൗദൂദികളുടെ മീഡിയാവൺ നുണ പറഞ്ഞ് പരത്തിയത്. ഇപ്പോഴോടുന്ന ചെയർകാർ പോലും അല്ല അതെന്ന് ഇവന്മാർ ജനങ്ങളോട് പറഞ്ഞില്ല. അവിടെയും പാവം മോദിജി ഇന്ത്യയെ വിറ്റുതുലയ്ക്കുന്നു എന്ന നുണപറയാൻ ഹിന്ദുവിരോധികൾ ക്യൂ ആയ് നിന്നിരുന്നു. ഇവരൊക്കെ രാജ്യത്തിന്റെ ശത്രുക്കൾ ആകുന്നത് മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് ഗവണ്മെന്റിന് എതിരാക്കാൻ അക്ഷരങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടാണ്. ബാക്കി BEML- Siemens, BHEL- Titagarh, Stadler-Medha, Alstom തുടങ്ങിയ കമ്പനികൾ നിർമ്മിക്കും.
58000 കോടിയുടെ പ്രൊജക്റ്റാണത്.. ഇതുകൂടാതെ 30000 കോടിയുടെ വേറൊരു പ്രൊജക്റ്റും ഉണ്ട്. ട്രയിൻ 20 എന്നുപറഞ്ഞ് നമ്മൾ വിഭാവനം ചെയ്ത വന്ദേഭാരത് അലുമിനിയം കോച്ചുകൾ ആണവ. അതിനായി രണ്ട് ബിഡ്ഡേഴ്‌സ് ആണുള്ളത്. ഫ്രഞ്ച് അൾസ്റ്റോമും സ്വിസ്സ് കമ്പനി സ്റ്റാഡ്‌ലറും. അൾസ്റ്റോം ഇന്ത്യയിൽ മാനുഫാക്ചറിംഗ് യൂണിറ്റുകൾ തുടങ്ങി RRTS ന് റേക്കുകൾ ഒക്കെ സപ്ലെ ചെയ്തു തുടങ്ങിയെങ്കിൽ സ്റ്റാഡ്‌ലർ ഇന്ത്യൻ കമ്പനി മേധയുമായ് ടൈ അപ് ആയ്‌ക്കൊണ്ടാണ് മേക്ക് ഇൻ ഇന്ത്യ സാദ്ധ്യമാക്കുന്നത്.
ഇന്ത്യയുടെ കാര്യത്തിൽ ഡിസൈൻ ആൻഡ് ഡവലപ്‌മെന്റിന് എടുക്കുന്ന സമയം ലാഭിയ്ക്കാം എന്നതും കുറഞ്ഞ സമയത്തിൽ ‘കൂടുതൽ’ അഡ്വാൻസ്ഡ് ട്രയിൻ സെറ്റുകൾ നമുക്ക് ലഭിയ്ക്കുന്നു എന്നതും ആണ് ഇതിന്റെ അഡ്വാന്റേജ്. മാത്രമല്ല 100 കോടിയ്ക്ക് നമ്മുടെ പൊതുമേഖലാ കമ്പനിയായ ഐസിഎഫ് സ്വകാര്യപങ്കാളിത്തത്തോടെ വന്ദേഭാരത് ഉണ്ടാക്കിയതിനാൽ അത് നൽകുന്ന വിലപേശൽ ശക്തി ഒട്ടും ചെറുതല്ല. ഗുജറാത്തികളെ ബിസിനസ്സ് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ..
ഇതിനെയൊക്കെയാണ് അന്ധന്മാർ ആനയെ കണ്ടപോലെ അന്ധരായ മോദിവിരോധികൾ നുണപറഞ്ഞും വളച്ചൊടിച്ചും അവരുടെ മെഷീനറി ഉപയോഗിച്ച് മാസ്സ് ലൈക്കും മാസ്സ് ഷെയറും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. നാലാളു കൂടുതലായ് കൂടുന്ന ഇടത്ത് സത്യമുണ്ടാകും എന്നുകരുതുന്നവർ മലയാളി പ്രബുദ്ധരിൽ കൂടുതലാണ്. നാലുപേർ തറപ്പിച്ച് പറഞ്ഞാൽ ആടിനെ പട്ടിയെന്ന് കരുതുന്ന വിധം ദുർബല മനസ്‌കർ കൂടുതലുള്ള സമൂഹത്തിനെ വർഷങ്ങളായ് ഇസ്ലാമോ ലെഫ്റ്റ് പറ്റിയ്ക്കുന്നത് ഈ വെട്ടുകിളി മെഷീനറിയിലൂടെ ആണ്. സംഘികൾക്ക് നാളിതുവരെ അത്തരമൊരു മെഷീനറി ഉണ്ടാക്കാൻ കഴിയാത്തതുകൊണ്ടാണ് സത്യം എഴുതുന്ന സംഘികൾക്ക് റീച്ചും ഫോളോവേഴ്‌സും ഇല്ലാത്തത്. ഇടത് നുണകൾക്ക് വായനക്കാർ ഉണ്ടാകുകയും സത്യം പറയുന്നത് വായിക്കാൻ ആളില്ലാതാകുകയും ചെയ്യുമ്പൊൾ എഴുതുന്നതെന്തിന് എന്ന് ചിന്തിച്ച് എഴുതാത്ത സംഘികളുണ്ട്. ഇന്റലക്ച്വൽ മേഖലയിൽ ഇങ്ങനെ മന്ദഗതിയിലാണെങ്കിലും വികസനക്കുതിപ്പിൽ ഇരട്ട എഞ്ചിൻ ആയതുകൊണ്ട് മോദിജിയുടെ വികസനങ്ങൾ എത്ര നുണപറഞ്ഞാണ് ഇല്ലാതാക്കാനാവുക.
മോദിജിയ്ക്കായി അദ്ദേഹത്തിന്റെ വികസനക്കുതിപ്പുകൾ ഇന്റലക്ച്വൽ വർക്ക് നടത്തിക്കോളും.. നമ്മളൊക്കെ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ഈ നൂറ്റാണ്ടിൽ നമുക്ക് കിട്ടുമെന്ന് കരുതാത്ത നല്ല റോഡുകളും റയിലുകളും ട്രയിനുകളും ഒക്കെ നോക്കിക്കാണും. ഈ വിവരങ്ങൾ നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ കൂടുതൽ പേരിലേക്കെത്തിക്കുക എന്നൊരു കർമ്മമേ നമുക്ക് ചെയ്യാനുള്ളൂ.. ഇന്നല്ലെങ്കിൽ നാളെ ഈ മതബോധം കൊണ്ട് വെറുക്കുന്നവർ അല്ലാത്ത ഏവരും നമ്മളിലേക്ക് വരാനുള്ളവർ തന്നെയാണ്. അത് ചിന്തിച്ച് യഥാർത്ഥ വിവരങ്ങളുടെ പ്രചരണം സംഘികൾ ഒരു വ്രതമായ് എടുക്കുക എന്നതേ ചെയ്യാനുള്ളൂ.
അങ്ങനെ ചെയ്താൽ റയിൽവേ കൊണ്ട് മാത്രം നരേന്ദ്രന് കേരളം പിടിയ്ക്കാൻ സാധിയ്ക്കും. അത് മനസ്സിലായവരുടെ പിരിയിളകി ഈ ബഹളങ്ങൾ ഉണ്ടാക്കുന്നത് ചുമ്മാതല്ല.
Discussion about this post