വിഷു വാരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച സിനിമകളുടെ പട്ടിക പുറത്ത്. മലയാളികളെ ഒന്നടങ്കം ഭക്തിയുടെ കടലിലാഴ്ത്തിയ നവഗതനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത് മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മാളികപ്പുറം തന്നെയാണ് റേറ്റിംഗിൽ ഒന്നാമത്. 14.68 ആണ് റേറ്റിംഗ്. ഇത് കൂടാതെ മാളികപ്പുറം ഒരു റെക്കോർഡ് കൂടി തകർക്കിരിക്കുകയാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ആർആർആർ എന്ന ചിത്രത്തിന്റെ റേറ്റിംഗും മാളികപ്പുറം കടത്തിവെട്ടി. 13.47 ആയിരുന്നു ആർആർആറിന്റെ റേറ്റിംഗ്.
2022 ഡിസംബർ 22-നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. പുതുവത്സര റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ആയി 40 ദിവസത്തിനകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. പിന്നീട് ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ഓടിടിയയും എത്തിയിരുന്നു. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രം വിഷുവിന് ടെലിവിഷനിൽ എത്തിയിരുന്നു.
റേറ്റിംഗിൽ രണ്ടാമത് ബേസിൽ ജോസഫിന്റെ ജയ ജയ ജയ ജയ ഹേ ആണ്. ടൊവിനോ തോമസിന്റെ തല്ലുമാലയാണ് മൂന്നാം സ്ഥാനത്ത്.
വിഷുവാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങളുടെ പട്ടിക
മാളികപ്പുറം – 14.68
ജയ ജയ ജയ ജയഹേ – 3.06
തല്ലുമാല – 2.62
സിബിഐ 5 – 2.40
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ – 2.26
അലോൺ – 1.84
നാലാം മുറ – 1.73
മാസ്റ്റർ – 1.63
ജൂൺ – 1.58 (KairaliTV)
ലിഗർ – 1.56
മാസ്റ്റർപിസ് – 1.56
ബീസ്റ്റ് – 1.51
SNAKES – 1.51
സ്വാമി 2 – 1.51
തോഴാ – 1.50
വെടിക്കെട്ട് – 1.49
ബിഗ് ബ്രദർ – 1.46
വേതാളം – 1.42
കൂമൻ – 1.39
ഡിയർ വാപ്പി – 1.39
സുമേഷ് & രമേശ് – 1.37
മകൾ – 1.36
ഷൈലോക്ക് – 1.28
ഇനി ഉത്തരം – 1.27
എങ്കിലും ചന്ദ്രികേ – 1.26
ഓ മൈ ഡോഗ് – 1.25
ആറാട്ട് – 1.24
സിതാ രാമം – 1.22
തസ്‌കരവീരൻ – 1.22
താണ്ഡവം – 1.16
മോമോ ഇൻ ദുബായ് – 1.12
കോബ്ര – 1.11
തലൈവാ – 1.08
എങ്കിലും ചന്ദ്രികേ – 1.08
കേശു ഈ വീടിന്റെ നാഥൻ – 1.07
ധീരൻ – 1.07 (KairaliTV)
ഈ പറക്കും തളിക – 1.06
ആദം ജോൺ – 1.06
കൈതി – 1.04 (KairaliTV)
റോമിയോ & ജൂലിയറ്റ് – 1.03 1
മൈലാഞ്ചി മൊഞ്ചുള്ള വീട് – 1.02
മാളികപ്പുറം – 1.00 (Asianet HD)
Discussion about this post