റാഞ്ചി: ഝാർഖണ്ഡിൽ പട്ടിക വർഗക്കാരനായ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക വർഗ മോർച്ച അദ്ധ്യക്ഷൻ പ്രമോദ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പലാമുവിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.00 മണി മുതൽ പ്രമോദിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭൂമാഫിയയും പ്രമോദുമായി പ്രദേശത്ത് തർക്കങ്ങൾ നിലനിന്നിരുന്നു. പ്രമോദിന്റെ മരണം കൊലപാതകമാണെന്നും പിന്നിൽ ഭൂമാഫിയ ആണെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്.
കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ പോലീസ് ഒളിച്ചുകളിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പ്രമോദ് സിംഗിനെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ ബന്ധുക്കൾ പരാതി നൽകിയെങ്കിലും ഇത് സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും, ബന്ധുക്കളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചുവെന്നും ആരോപണമുണ്ട്.
Discussion about this post