തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മേയ് ഏഴിന് എത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ കേന്ദ്രാനുമതി ഇല്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് സന്ദർശനം നടത്താനാകില്ല എന്നാണ് വിവരം. നാല് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യുഎഇയിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്.
Discussion about this post