തൊടുപുഴ; അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ അമ്മയും മകളെയും തിരഞ്ഞ് പോലീസ്. തൊടുപുഴ ഇഞ്ചിയാനിൽ പ്രഭാതസവാരിക്കിടെ 44 മുളക് പൊടി എറിഞ്ഞ് ക്വട്ടേഷൻ സംഘം തല്ലിച്ചതച്ച സംഭവത്തിലാണ് ഇരുവരെയും തിരയുന്നത്. ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
തൊടുപുഴ ഇഞ്ചിയാനിയിലെ 41 കാരി മിൽഖ, 20കാരി അനീറ്റ എന്നിവരാണ് അയൽവാസിയും ബന്ധുവുമായ ഓമനക്കുട്ടൻറെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയത്.
എറണാകുളം ചേരാനല്ലൂരിലെ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മിൽഖയും അനീറ്റയും 30000 രൂപക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ സമ്മതിച്ചു. 50000 ആവശ്യപ്പെട്ടെങ്കിലും 30000ൽ ഒതുക്കുകയായിരുന്നു.
മിൽഖയും ഓമനക്കുട്ടനും തമ്മിൽ വർഷങ്ങളായി പ്രശ്‌നങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതോടെ ഓമനക്കുട്ടന്റെ പരാതി പ്രകാരം മിൽഖയുടെയും അനീറ്റയുടെയും ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമാവുകയായിരുന്നു.
Discussion about this post