ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകൾ പ്രദേശവാസിയുടെ വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള രാജന്റെ വീടാണ് തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.
അരിക്കൊമ്പനെ പിടികൂടിയതിന് പിന്നാലെ ഒരു കൂട്ടം പിടിയാനകളും കുട്ടികളും സ്ഥലത്തെത്തുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതേ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ പ്രദേശത്ത് മാറ്റിയതോടെ മറ്റ് കാട്ടാനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം വന്യജീവിശല്ല്യം നിയന്ത്രിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചത് കൊണ്ട് മാത്രം എല്ലാ പ്രശ്‌നവും തീരില്ല. മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും ശശീന്ദ്രൻ പറയുന്നു.
Discussion about this post