മലപ്പുറം : മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്ന നമ്മുടെ വിശ്വസം ഭൂലോക മണ്ടത്തരമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസൂത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കുകയും ആവിഷ്‌ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യഥാർത്ഥത്തിൽ മതങ്ങളല്ല ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്. പുരോഗമന കപടവേഷക്കാരാണ്, മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്. നിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ മതസൗഹാർദത്തിന്റെ കാലിക പ്രസ്‌ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്‌ത്തേണ്ടിവരും എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം..വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസുത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കും…ആവിഷ്‌ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും..മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും…യഥാർത്ഥത്തിൽ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്…ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല…ഇവിടെ മതസൗഹാർദത്തിന്റെ കാലിക പ്രസ്‌ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്‌ത്തേണ്ടിവരും
Discussion about this post