തിരുവനന്തപുരം; വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി അച്ചുവാണ് പിടിയിലായത്.
68 കാരനെ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 40,000 രൂപയാണ് പ്രതി തട്ടിയത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ അശ്വതി അച്ചുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്നും പറഞ്ഞെങ്കിലും കാലാവധി അവസാനിച്ചിട്ടും പണം നൽകിയില്ല. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊല്ലം റൂറൽ പോലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പരാതിയിൽ പറയുന്നത്.
Discussion about this post