തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറി കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ലത്താണ് സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തിൽ സജിമോന്റെയും ഷീജയുടെയും മകൻ കൃഷ്ണജിത്ത് ആണ് മരിച്ചത്.
റോഡിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ ലോറി തട്ടിവീഴ്ത്തുകയായിരുന്നു. തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂർ ഭാഗത്തേക്ക് പോയ ലോറിയാണ് സൈക്കിൾ ഇടിച്ചിട്ടത്. റോഡിലേക്ക് വീണ കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നു.
Discussion about this post