എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് അന്വേഷിക്കുന്നത്. ആരോപണങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് ഓരോ ദിവസവും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസ്സില്ല. ഇത് വേറെ ഏട്ടന്റെ പീടികയില്‍ പോയി പറയണം.
മുഖ്യമന്ത്രി എന്താണ് പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോള്‍ പറയും. പ്രതികരിക്കാതെ ഇരുന്നാല്‍ എന്തോ ഒളിച്ചു വക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോള്‍ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെ. ഓരോ ദിവസവും ഓരോ ആള്‍ക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെക്കൊണ്ടും ഓരോന്നും പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം മറുപടി പറയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംവിധാനം ഉണ്ടായിരിക്കണം.
അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തില്‍ അദ്ദേഹം അതില്‍ കയറി അഭിപ്രായം പറയുക. അതില്‍ അഴിമതിയുണ്ടോ എന്നത് വിജിലന്‍സ് ആണ് അന്വേഷിക്കേണ്ടത്. അന്വേഷിക്കുന്നതിന്റെ ഉള്ളില്‍ വീണ്ടും വീണ്ടും മുഖ്യമന്ത്രി ഓരോ ദിവസവും മറുപടി പറയണമെന്ന് പറഞ്ഞാല്‍ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്. ചോദിച്ചുകൊണ്ടേയിരിക്കട്ടെയെന്നും ബാലന്‍ പറഞ്ഞു.
Discussion about this post