തിരുവനന്തപുരം : ദ കേരള സ്റ്റോറി എന്ന സിനിമ എടുത്തിരിക്കുന്നത് വിവരദോഷികളാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഹീനമായ പ്രവർത്തനമാണ് സിനിമയിൽ നടത്തുന്നത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സിനിമ എടുത്തിക്കുന്നത് എന്നും എംഎ ബേബി പറഞ്ഞു.
സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സിനിമയാണിത്. ദ കേരള സ്റ്റോറി നിരോധിക്കേണ്ട. സമൂഹം അത് തള്ളിക്കളഞ്ഞാൽ മതി. അയ്യപ്പ സ്വാമിയെ കാണുന്നതിനു മുമ്പ് വാവര് സ്വാമിയെ കാണണമെന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനാൽ സിനിമയെ ബഹിഷ്കരിക്കണം. ആർഎസ്എസിന്റെ അപര രൂപമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്നും എംഎ ബേബി പറഞ്ഞു.
അതേസമയം കേരള സ്റ്റോറിക്ക് വിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു
Discussion about this post