തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയ്യേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, കോാൺഗ്രസും സിപിഎമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post