നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി സിറിയയിലെ ഐഎസ് ക്യാമ്പികളിലേക്ക് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ കഥ പറയുന്ന ദ കേരള സ്റ്റോറി എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. എന്നാൽ അവസാന നിമിഷം പല തിയേറ്ററുകളും ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറി. മതതീവ്രവാദികളുടെ ആക്രമണം ഭയന്നാണ് പിന്മാറ്റം. ഇത്തരത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ”പൂത്തുലഞ്ഞു നിൽക്കുന്ന” കേരളത്തിൽ കാണുന്ന കാഴ്ചകളെക്കുറിച്ച് ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താലിബാനും, ഇസ്ലാമിക് സ്റ്റേറ്റിനും എതിരാണ് എന്ന് ഒരുവശത്ത് പറയുകയും, മറുവശത്ത് ഇസ്ലാമിക തീവ്രവാദം തുറന്നു കാണിക്കുന്ന ഒന്നും കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്ന് പറയുന്നു. മത തീവ്രവാദികളെ പേടിച്ച് പല തീയറ്ററുകളും പ്രദർശനത്തിൽ നിന്ന് പിന്മാറി. എല്ലാ പ്രദർശന കേന്ദ്രങ്ങളുടെയും മുന്നിൽ കശ്മീരിൽ തീവ്രവാദികളെ നേരിടാൻ സുരക്ഷ സൈന്യം നിലയുറപ്പിക്കുന്നത് പോലെ ആയിരുന്നു ഇന്ന് പോലീസ് അണിനിരന്നത്. സിനിമ പറയുന്ന ഭീകരതയെക്കാൾ എത്രത്തോളം ഭീകരമാണ് കേരളം എന്ന് ഇപ്പോൾ ലോകത്തിനു മനസിലായി എന്നും പോസ്റ്റിൽ കുറിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റും, താലിബാനും, പോപ്പുലർ ഫ്രണ്ടും യഥാർത്ഥ ഇസ്ലാം അല്ല എന്ന് പറയുന്നവർ എന്തിനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കഥ പറയുന്ന സിനിമയ്ക്കെതിരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ചോദിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ 100 മലയാളികൾ എങ്കിലും ചേർന്നിട്ടുണ്ട് എന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രി ആണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രം എന്ന് പറഞ്ഞത് കേരളത്തിലെ മുൻ പോലീസ് മേധാവിയാണ്. കേരളം ഇസ്ലാമിക ഭീകരതയുടെ നഴ്സറി എന്ന് പറഞ്ഞത് ഒരു ബ്രിട്ടീഷ് പത്രം ആയിരുന്നു. കേരളത്തിൽ നിന്ന് പോയവർ കശ്മീരിൽ ഭീകരവാദികൾക്ക് ഒപ്പം ചേർന്ന് ഇന്ത്യൻ സൈന്യത്തിന് എതിരെ ഭീകരക്രമണം നടത്തിയത് മറന്നിട്ടില്ല. അന്നൊന്നും ആർക്കും മാനഹാനി ഒന്നും തോന്നിയില്ല. കേരളത്തിന് അതൊന്നും അപമാനം ആയിരുന്നില്ല. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മതം മാറ്റി കൊണ്ടുപോയ കേരളത്തിലെ പെൺകുട്ടികളുടെ കഥ പറയുന്ന സിനിമ വന്നപ്പോൾ അത് കേരളത്തെ അപമാനിക്കൽ ആയി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-
ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആഗോള ഇസ്ലാമിക തീവ്രവാദി സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ആസ്പദമാക്കി ‘കേരള സ്റ്റോറി’ എന്ന സിനിമ ഇന്ന് ‘മതേതര കേരളത്തിൽ’ റിലീസ് ചെയ്തപ്പോൾ ഉണ്ടായ കാഴ്ചകൾ തന്നെ മതി കേരളം എവിടെ എത്തി നിൽക്കുന്നു എന്ന് മനസിലാക്കാൻ.
ഞങ്ങൾ താലിബാനും, ഇസ്ലാമിക് സ്റ്റേറ്റിനും എതിരാണ് എന്ന് ഒരുവശത്ത് പറയും, മറുവശത്ത് ഇസ്ലാമിക തീവ്രവാദം തുറന്നു കാണിക്കുന്ന ഒന്നും കേരളത്തിൽ പ്രദർശിപ്പിക്കാനും അനുവദിക്കില്ല. മത തീവ്രവാദികളെ പേടിച്ച് പല തീയറ്ററുകളും പ്രദർശനത്തിൽ നിന്ന് പിന്മാറി.
എല്ലാ പ്രദർശന കേന്ദ്രങ്ങളുടെയും മുന്നിൽ കശ്മീരിൽ തീവ്രവാദികളെ നേരിടാൻ സുരക്ഷ സൈന്യം നിലയുറപ്പിക്കുന്നത് പോലെ ആയിരുന്നു ഇന്ന് പൊലീസ് അണിനിരന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തുലഞ്ഞു നിൽക്കുന്ന കേരളത്തിൽ ആണ് ഇത് സംഭവിക്കുന്നത് എന്നോർക്കണം
സത്യത്തിൽ സിനിമ പറയുന്ന ഭീകരതയെക്കാൾ എത്രത്തോളം ഭീകരമാണ് കേരളം എന്ന് ഇപ്പോൾ ലോകത്തിനു മനസിലായി.
ഈയിടെ ‘സഫാരി’ ചാനലിൽ ഇസ്ലാമിക മത ഭീകരർ മത നിന്ദ ആരോപിച്ചു കൈ വെട്ടി മാറ്റിയ ടി ജെ ജോസഫ് മാഷിന്റെ ജീവിതം അനാവരണം ചെയ്യുന്ന പരിപാടി സംപ്രേഷണം ചെയ്യുക ഉണ്ടായി. ആ പരിപാടിക്ക് നേര ഉണ്ടായ ഭീഷണിയും, തെറിവിളിയും സഹിക്കാവയ്യാതെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെക്കേണ്ടി വന്നു.
‘പോപ്പുലർ ഫ്രണ്ട്’ യഥാർത്ഥ ഇസ്ലാമല്ല എന്നൊക്കെ പറഞ്ഞു നടന്നവർ തന്നെയാണ് ജോസഫ് മാഷിന്റെ പരിപാടിയെ തെറിവിളിക്കാൻ അവിടെ ഉണ്ടായിരുന്നതും.
ഇസ്ലാമിക ഭീകരരെ കുറിച്ച് പറയുമ്പോൾ മതേതര കേരളത്തിന് എന്തിനാണ് പൊള്ളുന്നത്? ഇസ്ലാമിക് സ്റ്റേറ്റും, താലിബാനും, പോപ്പുലർ ഫ്രണ്ടും യഥാർത്ഥ ഇസ്ലാം അല്ല എന്ന് പറയുന്നവർ എന്തിനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കഥ പറയുന്ന സിനിമയ്ക്കെതിരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്?
ഇസ്ലാമിക് സ്റ്റേറ്റിൽ 100 മലയാളികൾ എങ്കിലും ചേർന്നിട്ടുണ്ട് എന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രി ആണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രം എന്ന് പറഞ്ഞത് കേരളത്തിലെ മുൻ പൊലീസ് മേധാവിയാണ്. കേരളം ഇസ്ലാമിക ഭീകരതയുടെ നഴ്സറി എന്ന് പറഞ്ഞത് ഒരു ബ്രിട്ടീഷ് പത്രം ആയിരുന്നു. കേരളത്തിൽ നിന്ന് പോയവർ കശ്മീരിൽ ഭീകരവാദികൾക്ക് ഒപ്പം ചേർന്ന് ഇന്ത്യൻ സൈന്യത്തിന് എതിരെ ഭീകരക്രമണം നടത്തിയത് മറന്നിട്ടില്ല.
കേരളത്തിൽ എത്രയോ മത തീവ്രവാദ പരിശീലന ക്യാമ്പുകൾ നടന്നിരിക്കുന്നു, എത്രയോ മത തീവ്രവാദികളെ അന്യസംസ്ഥാന പോലീസും, എന്തിനു വിദേശ രാജ്യങ്ങളിലെ പോലീസും കേരളത്തിൽ വന്ന് പൊക്കികൊണ്ട് പോകുന്നു.
അന്നൊന്നും ആർക്കും മാനഹാനി ഒന്നും തോന്നിയില്ല. കേരളത്തിന് അതൊന്നും അപമാനം ആയിരുന്നില്ല. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മതം മാറ്റി കൊണ്ടുപോയ കേരളത്തിലെ പെൺകുട്ടികളുടെ കഥ പറയുന്ന സിനിമ വന്നപ്പോൾ അത് കേരളത്തെ അപമാനിക്കൽ ആയി…!
ഇസ്ലാമിക ഭീകര സംഘടനകളുടെ മതം മാറ്റ കെണിയിൽ നിന്ന് രക്ഷപെട്ട കേരളത്തിലെ പെൺകുട്ടികൾ ദേശീയ ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്ത് പറയുന്നുണ്ട് അവർ നേരിട്ട ദുരിതങ്ങളും, ഇസ്ലാമിക ഭീകരവാദം കേരളത്തിൽ എവിടെ വരെ എത്തി നിൽക്കുന്നു എന്നതും. ഇനിയിപ്പോൾ അതും കേരളത്തെ അപമാനിക്കൽ ആകുമല്ലോ..! മിക്കവാറും ആ പെൺകുട്ടികളെയും, അവരുടെ കുടുംബങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കൽ ആകും ഇനി സംഭവിക്കുക.
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് രക്ഷപെട്ട ഹൈന്ദവ – ക്രിസ്ത്യൻ പെൺകുട്ടികളെ കുറിച്ചുള്ള ഒരു വാർത്തയും മലയാളികൾ കാണരുത് എന്നതിൽ കേരളത്തിലെ താലിബാൻ അനുകൂല മാപ്രകൾക്കും നിർബന്ധം ഉള്ളത് കൊണ്ട് ആ പെൺകുട്ടികളെ ആർക്കും അറിയില്ല..
നിങ്ങൾ കരുതുന്നത്, നിങ്ങളുടെ ഭീഷണി ഭയന്ന് കേരളത്തിൽ സിനിമ പ്രദർശിപ്പിക്കാതിരുന്നാൽ അത് നിങ്ങളുടെ വിജയം ആയി എന്നാണോ.. അങ്ങനെ കരുതുന്നു എങ്കിൽ നിങ്ങൾ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത പറയുന്ന സിനിമയ്ക്ക് കേരളത്തിൽ പ്രദർശിപ്പിക്കാൻ തീയേറ്റർ കിട്ടിയില്ല എങ്കിൽ, അത് കേരളം ഇന്ന് എന്താണ് എന്ന് ലോകത്തിന് മുന്നിൽ സ്വയം തുറന്നു കാട്ടപ്പെടുകയാണ്.
മലയാളികൾ ആരും ‘കേരള സ്റ്റോറി’ സിനിമ കാണില്ല എന്ന് നിങ്ങൾ കരുതുന്നുവോ? ഈ സിനിമ മലയാളിക്ക് കാണാൻ വേണ്ടി മാത്രം നിർമിച്ച സിനിമ ആണെന്ന് കരുതിയോ? കൂടുതൽ കലാപം ഉണ്ടാക്കാൻ നോക്കിയാൽ സിനിമ ലോകം മുഴുവൻ എത്തും.
കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസങ്ങൾക്ക് എതിരെ മാത്രമേ ഉള്ളൂ എന്ന ഇരട്ടതാപ്പ് ലോകം മനസിലാക്കി എന്നതാണ് ഈ സിനിമയുടെ ഒരു നേട്ടം.
മതേതരത്വം പറയുന്നവരുടെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി തുറന്നു കാട്ടപ്പെടുക കൂടിയാണ്.
വിദ്യാഭ്യാസം കൊണ്ട് മതഭ്രാന്ത് മാറും എന്ന് കരുതിയാൽ അത് തെറ്റാണ് എന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുക്കുക കൂടിയാണ്.
താലിബാനിസത്തിനു മുന്നിൽ കീഴടങ്ങാത്ത,മതേതരത്വം എന്ന കാപട്യം ഇല്ലാത്ത, ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കുന്ന, നികുതി അടയ്ക്കുന്ന, ഇന്ത്യയുടെ കരുത്തിലും, സംരക്ഷണയിലും വിശ്വാസം ഉള്ള 20% ജനങ്ങൾ എങ്കിലും കേരളത്തിൽ ജീവിക്കുന്നുണ്ട്.
നിങ്ങളുടെ ഈ ഭീഷണി കാണുമ്പോൾ ആ 20% എന്നത് നാളെ 25% ഉം, 30% ഉം, 40% ഉം, 50% ഉം ഒക്കെ ആയി ഉയരുന്ന കാലം വരും എന്നത് ഉറപ്പാണ്. ഞങ്ങളുടെ തീവ്രവാദ പ്രവർത്തനത്തിനെതിരെ നിന്നാൽ 10 സെക്കൻഡിൽ പ്രതികാരം ചെയ്യും എന്ന് പറഞ്ഞവനെയൊക്കെ പൂ പറിക്കുന്ന ലാഘവത്തിൽ പൊക്കിയെടുത്ത് ആജീവനാന്തകാലം അകത്തിടാമെങ്കിൽ, JNU പോലുള്ള ഇടത് – ഇസ്ലാമിക ഭീകര കേന്ദ്രത്തെ ദേശീയ കാഴ്ചപ്പാടുള്ള സർവകലാശാലയായി മാറ്റാമെങ്കിൽ കേരളത്തെയും ഇസ്ലാമിക ഭീകരവാദ ഭീഷണിയിൽ നിന്ന് ഈ രാജ്യം മാറ്റിയെടുത്തിരിക്കും..
Discussion about this post