തിരുവനന്തപുരം: ജൂൺ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന വിദേശയാത്രയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത് രണ്ടരകോടിയിലധികമെന്ന് റിപ്പോർട്ട്. ജൂൺ എട്ടുമുതൽ 13 വരെ അമേരിക്കയിലും 13 മുതൽ 18 വരെ ക്യൂബയിലുമാണു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം. ആദ്യസംഘത്തിൽ 11 പേരും രണ്ടാംസംഘത്തിൽ എട്ടുപേരുമുണ്ട്.
അമേരിക്കയിലേക്കും അവിടെനിന്ന് ക്യൂബയിലേക്കും ഉയർന്നക്ലാസിലുള്ള വിമാനയാത്രാ ടിക്കറ്റുകൾ, താമസം, ഭക്ഷണം, സുരക്ഷ, മറ്റ് ആഭ്യന്തരയാത്രകൾ തുടങ്ങിയവയ്ക്കായാണ് രണ്ടരകോടിയിലധികം ചിലവ് വരിക. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ, ഇത്രയധികം രൂപ ചിലവിട്ട് ലോക, കേരളസഭ മേഖലാ സമ്മേളനത്തിന്റെ പേരിൽ യാത്ര തട്ടിക്കൂട്ടണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും കഴിഞ്ഞവർഷത്തെ ലണ്ടൻയാത്രയ്ക്ക് ഹോട്ടൽ താമസം, ഭക്ഷണം, മറ്റു ചെലവുകൾ എന്നിവയ്ക്കുമാത്രമായി 43.14 ലക്ഷം രൂപ ചെലവായതായി ഇന്ത്യൻ എംബസിയുടെ കണക്ക് ഉദ്ധരിച്ചു വിദേശകാര്യമന്ത്രാലയത്തിൽനിന്നുള്ള വിവരാവകാശരേഖ പുറത്തുവന്നിരുന്നു. വിമാനടിക്കറ്റിനുള്ള ചിലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
Discussion about this post