കോഴിക്കോട് : വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ബാലുശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്‌സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ.പുഷ്പ എന്ന റജിന (40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയോടെയാണ് പോലീസ് വാടക വീട്ടിൽ പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതികളിൽ നിന്ന് 9 കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടില്‍ വച്ചും ഇവിടെനിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. ഇവിടേക്ക് രാത്രികാലങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികളിൽ രണ്ട് പേർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. റജിനയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post