കൊച്ചി: ദ കേരള സ്‌റ്റോറി സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ട്രാവൽ ഇൻഫ്‌ളുവൻസർ സജിത സാവരിയയ്‌ക്കെതിരെ അൺഫോളോ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. സിനിമ കണ്ടതിന് ശേഷം എല്ലാ പെൺകുട്ടികളും സിനിമ കാണണമെന്ന് പറഞ്ഞ് സജിത ഇട്ട പോസ്റ്റിലാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ വ്യാപകമായി അൺഫോളോ ആഹ്വാനം നിറയുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും ഉണ്ട്.
ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു എന്ന് പറഞ്ഞായിരുന്നു സജിതയുടെ പോസ്റ്റ്. “എല്ലാ പെൺകുട്ടികളും ഈ ഫിലിം കാണണം.. കാരണം അവർ അവരുടെ മുന്നിലേക്ക് വരാൻ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവതികളായിരിക്കണം. എല്ലാ പേരന്റസും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവരുടെ കുട്ടികളിൽ ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ആരെക്കാളും മുന്നേ അവർ ബോധവാന്മാരാകണം”.
“ഓരോ ആൺകുട്ടികളും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവന്റെ അമ്മ വേദനിക്കുന്നത് പോലെ തന്നെയാണ് ഒരു പെൺകുട്ടിയുടെ അമ്മയും വേദനിക്കുന്നതെന്ന് അവൻ മനസിലാക്കണം.. സംവിധായകൻ അപാര ധൈര്യശാലി. ലൊക്കേഷനെക്കുറിച്ച് എന്റമ്മോ കിടു കിടു കിടു.. ഓരോ ക്യാരക്ടറും ഒന്നിനൊന്നു മെച്ചം. എടുത്ത് പറയാതിരിക്കാൻ കഴിയില്ല മേക്കപ്പ്..”
“എന്തിനാണാവോ രാഷ്ട്രീയക്കോമരങ്ങൾ തുള്ളുന്നത്. സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രം. എന്തായാലും ഫിലിം ഹൗസ്ഫുൾ ആണ്. എന്നിങ്ങനെയായിരുന്നു സജിതയുടെ കുറിപ്പ്.” അതിനൊടുവിൽ തനിക്ക് ഒരുപാട് നല്ല മുസ്ലീം സുഹൃത്തുക്കളുണ്ടെന്നും അവരാരും ഇത്‌പോലെ അല്ലെന്നും ആകരുത് ഒരിക്കലുമെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിൽ കല്ലെറിഞ്ഞ കോച്ചിന്റെ വീഡിയോയും വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയിലും സജിത പോസ്റ്റുകൾ ഇട്ടിരുന്നു. ഹോട്ട് കേസിൽ സൂക്ഷിച്ചു വെക്കുന്ന പൊറോട്ടയിൽ എങ്ങനാണ് ജീവനുള്ള പുഴു വരുന്നതെന്നും എവിടെയോ എന്തോ ഒരു തകരാറു പോലെ എന്നായിരുന്നു പോസ്റ്റ്. കേരള സ്‌റ്റോറിയുടെ അഭിപ്രായവും ഇതിനോട് ചേർത്തുവെച്ചാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്.
കേരളത്തിലെ സുഹൃത്തുക്കളായ മൂന്ന് യുവതികളുടെ കഥയും അവർ നിർബന്ധിത മതപരിവർത്തനത്തിന് ഇരകളായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതുമാണ് കേരള സ്റ്റോറിയുടെ പ്രമേയം. സിനിമയ്‌ക്കെതിരെ കേരളത്തിൽ പ്രതിഷേധമുയർന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രതിഷേധ സാദ്ധ്യത മുൻനിർത്തി സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ പോലീസിനെ വിന്യസിച്ചിരുന്നു.
Discussion about this post