കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച പ്രതി സന്ദീപ് യുപി സ്കൂൾ അധ്യാപകൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ സന്ദീപ് ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ്. സംഭവത്തെ തുടർന്ന് കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പോലീസ് അറസ്റ്റു ചെയ്തു.
സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് സന്ദീപ് ഡോക്ടറെ ആക്രമിച്ചത്. ഡ്രസിംഗ് റൂമിലെ കത്രികയെടുത്താണ് പ്രതി ഡോക്ടറെ ആക്രമിച്ചത്.
ഡോക്ടർ തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. മുതുകിൽ ആറു കുത്തേറ്റുവെന്നാണ് ആശുപത്രിയിലെ മറ്റ് ജീവനക്കാർ പറയുന്നത്. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടർ ഉൾപ്പെടെ മറ്റ് നാലുപേരെയും പ്രതി ആക്രമിച്ചിരുന്നു. ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കും കുത്തേറ്റിട്ടുണ്ട്.
Discussion about this post