കേരള സ്റ്റോറി ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷനിൽ 50 കോടി കടന്നു. ചിത്രം അഞ്ചാം ദിവസം പിന്നിടുമ്പോൾ കളക്ഷൻ 56.86 കോടി രൂപയായി. എല്ലാ വിവാദങ്ങളെയും മറികടന്ന് ഹൌസ്ഫുൾ ആയാണ് പലസ്ഥലത്തും ചിത്രം പ്രദർശനത്തിനെത്തുന്നത്.
പ്രദർശനത്തിനെത്തിയ ആദ്യ ദിവസമായ വെള്ളി ₹ 8.03 കോടി, ശനി ₹ 11.22 കോടി, ഞായറാഴ്ച ₹ 16.40 കോടി, തിങ്കൾ ₹ 10.07 കോടി, ചൊവ്വാഴ്ച ₹ 11.14 കോടി. ആകെ – ₹ 56.86 കോടി അറ്റം.” 2023-ൽ പുറത്തിറങ്ങുന്ന ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന റേറ്റിങ്ങ് കാണിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് കേരളാ സ്റ്റോറി.
റിലീസായപ്പോൾ മുതൽ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് ചിത്രത്തിന് പ്രദർശന വിലക്കേർപ്പെടുത്തിയതെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നത്.
അതേസമയം ദി കേരള സ്റ്റോറിയ്ക്ക് ഉത്തർപ്രദേശിലും മധ്യപ്രദേശിലും നികുതി ഇളവ് നൽകിയാണ് പ്രദർശനം നടത്തുന്നത്. മെയ് 5 ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Discussion about this post