ലക്‌നൗ: ബിജെപി വനിതാ നേതാവിന്റെ ഭർത്താവിനെ അതിക്രൂരമായി മർദ്ദിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎ. അമേഠിയിലായിരുന്നു സംഭവം. എസ്പി എംഎൽഎ രാകേഷ് പ്രതാപ് സിംഗ് ആണ് മർദ്ദിച്ചത്.
ബിജെപിയുടെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രശ്മി സിംഗിന്റെ ഭർത്താവ് ദീപക് സിംഗിനാണ് മർദ്ദനമേറ്റത്. മുനിസിപ്പൽ ഓഫീസിന് മുൻപിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ രശ്മി മത്സരിക്കുന്നതാണ് മർദ്ദനത്തിന് കാരണമായത് എന്നാണ് സൂചന. മർദ്ദനത്തിൽ ദീപകിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് എസ്പി എംഎൽഎയ്‌ക്കെതിരെ ഉയരുന്നത്. സംഭവത്തിൽ രാകേഷ് പ്രതാപ് സിംഗിനെതിരെ പരാതി നൽകിയിട്ടുണ്ട്.
Discussion about this post