കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകൾ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.
അവധിക്കാലത്ത് ഒരു തരത്തിലുളള ക്ലാസുകളും സ്‌കൂളുകളിൽ നടത്തരുതെന്ന 2017 ലെ ഉത്തരവ് പാലിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിടെ ചൂടും അത് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചായിരുന്നു അന്നത്തെ ഉത്തരവ്.
പൊതുവിദ്യാഭ്യായ ഡയറക്ടറാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ജൂൺ ഒന്നിന് മുൻപായി ക്ലാസുകൾ നടത്തരുതെന്ന് ആയിരുന്നു ഉത്തരവ്. അവധി കുട്ടികൾ അവധിയായി ആഘോഷിക്കട്ടെ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
ചൂടിനെ പ്രതിരോധിക്കാൻ സൗകര്യമൊരുക്കണമെന്ന നിർദ്ദേശത്തോടെയാണ് അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുവദിച്ചത്.
Discussion about this post