തിരുവനന്തപുരം: ഭാര്യയുടെ സ്‌കൂട്ടറിൽ മറ്റൊരു സ്ത്രീയോടൊപ്പം ഹെൽമറ്റില്ലാതെ യാത്ര ചെയ്തത് കുടുംബകലഹത്തിന് വഴി വച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി മോട്ടോർ വാഹനവകുപ്പ്. ക്യാമറയിൽ പതിഞ്ഞ ചിത്രം ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നതോടെയാണ് പ്രശ്‌നമായത്. ഇത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘തലയുള്ളവർ ഹെൽമെറ്റ് ധരിക്കും’ എന്നാണ് വാർത്ത പങ്കുവച്ച് കൊണ്ട് എംവിഡി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. കരമന പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഹെൽമെറ്റ് ഇല്ലാതെ പോകുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. സ്‌കൂട്ടറിന് പിന്നിലുള്ള സ്ത്രീ ആരാണെന്ന് ഭാര്യ അന്വേഷിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതാണെന്നും ഭർത്താവ് പറഞ്ഞെങ്കിലും ഭാര്യ അംഗീകരിച്ചില്ല. തർക്കത്തിനൊടുവിൽ തന്നേയും കുഞ്ഞിനേയും യുവാവ് മർദ്ദിച്ചെന്ന് കാട്ടി ഭാര്യ പരാതി നൽകിയതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post