ഇസ്ലാമാബാദ്: ഭീകരരെ കയ്യയച്ച് സഹായിക്കുന്നത് തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണ രേഖയിലെ ലോഞ്ച് പാഡുകളിൽ പാക് സൈന്യം ഭീകരരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രാജ്യത്ത് ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടയിലാണ് പാകിസ്താൻ സൈന്യം ഭീകരർക്ക് സഹായം ചെയ്യുന്നത് തുടരുന്നത്. മുൻപും രാജ്യത്ത് ആഭ്യന്തരകലഹം രൂക്ഷമായപ്പോൾ ഇന്ത്യയെ ആക്രമിച്ചായിരുന്നു ജനങ്ങളുടെ ചോദ്യങ്ങളെ പാകിസ്താൻ ഭരണകൂടം നേരിട്ടത്.
ലോഞ്ച് പാഡുകളിൽ ഏത് നിമിഷവും ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങിയാണ് ഭീകരർ കാത്തിരിക്കുന്നത്.ലീപാ താഴ്വര, ഝലം താഴ്വര എന്നിവടങ്ങളിലെ ലോഞച് പാഡുകളിൽ 10-20 ഓളം വരുന്ന ഭീകരരുടെ വലിയ സംഘമാണ് തയ്യാറെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്കും നീക്കങ്ങൾക്കും അനുസരിച്ചാണ് ഭീകരർ നുഴഞ്ഞുകയറ്റത്തിന് പദ്ധതികൾ തയ്യാറാക്കുന്നത് വരാനിരിക്കുന്ന ജി-20 മീറ്റിംഗിനെ തടസ്സപ്പെടുത്താനാണ് പാകിസ്താൻ സൈന്യത്തോടൊപ്പം ഭീകരർ ലോഞ്ച് പാഡിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് വിവരം. മേഖല, ഭീകരാക്രമണങ്ങളാൽ കലുഷിതമാണെന്ന് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച്, ഇന്ത്യയെ പ്രതിക്കൂട്ടിലാക്കുകയാണ്
പാകിസ്താന്റെ ലക്ഷ്യം. പൂഞ്ചിലും രജൗറിയിലും ഇന്ത്യൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയ ലഷ്കർ – ജെയ്ഷ് സംയുക്ത ഭീകര സംഖ്യം ലക്ഷ്യമിടുന്നതും ജി 20 സമ്മേളനത്തെയാണ്.
ഈ മാസം 22 മുതൽ 24 വരെയാണ് ശ്രീനഗറിലെ ജി-20 സമ്മേളനം. ജമ്മുകശ്മീരിൽ സമ്മേളനം നടത്താനുള്ള നീക്കം അന്താരാഷ്ട്രാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതുമായി മുന്നോട്ടുപോയാൽ മറക്കാൻകഴിയാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഭീഷണിമുഴക്കിയിരുന്നു.
വിനോദസഞ്ചാരപ്രോത്സാഹനമാണ് സമ്മേളനത്തിന്റെ വിഷയം. പങ്കെടുക്കുന്ന ജി-20 അംഗരാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഗുൽമാർഗ് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിക്കും. സമ്മേളനം തടസ്സപ്പെടുത്താൻ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഏതറ്റംവരെയും പോയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
Discussion about this post