ബംഗളൂരു: കർണാടകയിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ നിന്നും നിയോജകമണ്ഡലങ്ങളിൽ നിന്നും ഇത് സംബന്ധിച്ചുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഒരാളോടും സഖ്യം ചേരാതെ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്നും” ബൊമ്മെ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ് റിസോർട്ടുകൾ ബുക്ക് ചെയ്തുവെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ” കോൺഗ്രസിന് ഒരിക്കലും പഴയ ഭൂരിപക്ഷം കിട്ടില്ല. അതുകൊണ്ട് തന്നെ അവർ മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവർക്ക് അവരുടെ തന്നെ നിയമസഭാംഗങ്ങളിൽ വിശ്വാസമില്ലാത്ത അവസ്ഥയാണ്. കേവലഭൂരിപക്ഷം ലഭിക്കും എന്നത് കൊണ്ട് സഖ്യം രൂപീകരിക്കേണ്ട പ്രശ്‌നം ഉയർന്ന് വരുന്നില്ല. കോൺഗ്രസ് നേതാക്കൾ ഏത് യോഗവും നടത്തട്ടെ, അത് നടത്താൻ അവർക്ക് അവകാശമുണ്ടെന്നും” ബൊമ്മെ പറഞ്ഞു.
അതേസമയം കർണാടകയിൽ ഇരുപാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ഭൂരിപക്ഷം നേടി. ഹുബ്ബള്ളി ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാവുമാ ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും പിന്നിലാണ്. കനകപുരിയിൽ ഡി.കെ.ശിവകുമാർ മികച്ച ലീഡ് നേടി മുന്നേറ്റം തുടരുന്നുണ്ട്.
Discussion about this post