ഇസ്ലാമാബാദ് : ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടു. വടക്കൻ ബലൂചിസ്താനിൽ എഫ്സി കോമ്പൗണ്ട് മുസ്ലീം ബാഗിലാണ് ഏറ്റുമുട്ടൽ നടന്നത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
മൂന്ന് കുടുംബങ്ങളെ ഭീകരർ ബന്ദികളാക്കി വെച്ചിരുന്ന. കുട്ടികളെ പോലും അവർ വെറുതെ വിട്ടില്ല. ഇവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.
ഏറ്റുമുട്ടലിനിടെ ഏഴ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സ്ത്രീ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
അതേസമയം ബലൂചിസ്ഥാനിലെ ഹോഷാബിൽ ചെക്ക്‌പോസ്റ്റിൽ നടന്ന ഭീകരാക്രമണം സുരക്ഷാ ഉദ്യോഗസ്ഥർ ചെറുത്തുനിന്നു. ഭീകരരെ പരാജയപ്പെടുത്താൻ സുരക്ഷാ സേനയ്ക്ക് സാധിച്ചെന്നാണ് വിവരം.
Discussion about this post