ചെന്നൈ:നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയില്‍ എസ്സിയ നേരിടും. ഇരുകൂട്ടര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. പോയന്റ് പട്ടികയില്‍ എറ്റവും താഴത്തെട്ടിലെ സ്ഥാനക്കാരായ കേരള ബ്ളാസ്റ്റേഴ്സിനും ചെന്നൈയിന് എഫ്.സിക്കും ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകില്ല.
കൊച്ചിയില്‍ നടന്ന ആദ്യ ഏറ്റുമുട്ടലില്‍ ചെന്നൈയിനെതിരെ നേടിയ സമനിലയാണ് നാലുകളികളുടെ ഇടവേളക്കുശേഷം ബ്ളാസ്റ്റേഴ്സിന്റെ പോയന്റ് പട്ടികയിലേക്ക് ഒരു പോയന്റ് സമ്മാനിച്ചത്. അതിനുശേഷം മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം മാത്രം തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ തകര്‍പ്പന്‍ ജയം നേടാന്‍ കേരളത്തിന്റെ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു.
അതേസമയം തുടര്‍ച്ചയായ മൂന്നു തോല്‍വികളുമായി സീസണില്‍ ആറ് തോല്‍വികള്‍ ചെന്നൈ ഏറ്റുവാങ്ങിക്കഴിഞ്ഞു.
Discussion about this post