മുതലകളും സ്രാവുകളുമുൾപ്പെടെയുളള ജീവികൾ അപകടകാരികളാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്, പ്രത്യേകിച്ച് നീന്തൽ വിദഗ്ധർക്ക്. അതുകൊണ്ട് തന്നെ ഇവയെ കാണാനിടയുള്ള സ്ഥലങ്ങളിൽ കുളിക്കാനോ നീന്താനോ പോകുന്നത് ഒഴിവാക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ വെള്ളത്തിൽ ജീവിക്കുന്ന ഹിപ്പൊപൊട്ടാമസുകളെക്കുറിച്ച് പലർക്കും അധികം അറിവുണ്ടാകില്ല. കാണുമ്പോൾ പാവത്താന്മാരാണെങ്കിലും അടുത്ത് ചെന്നാൽ ഇവരുടെ മുഖം മാറും. നിമിഷ നേരം കൊണ്ട് നമ്മുടെ പണി തീർക്കും. ഹിപ്പൊയുടെ മുന്നിൽ പെട്ടാൽ പിന്നെ ജീവൻ തിരിച്ച് കിട്ടുന്നത് പ്രയാസകരമാണ്.
വെളളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്ക് ഹിപ്പൊപൊട്ടാമസ് നീന്തി വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള ദൃശ്യങ്ങളാണത്. വെള്ളത്തിൽ ചാടിമറിയുന്ന കുട്ടികളുടെ അടുത്തേക്ക് വെള്ളത്തിനടിയിലൂടെയാണ് ഹിപ്പൊ വന്നത്. തൊട്ടടുത്തെത്തിയപ്പോൾ പെട്ടെന്ന് വെളളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. ഇത് കണ്ട് പേടിച്ച കുട്ടികൾ അലറിവിളിച്ചുകൊണ്ട് ഓടുന്നത് വീഡിയോയിൽ പോകാം.
https://twitter.com/TerrifyingNatur/status/1657641639664398337?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1657641639664398337%7Ctwgr%5E7c125c1976f16f80ccd03bb4702be5013811b04a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fold-video-shows-3-boys-almost-getting-swallowed-by-a-hippo-while-swimming-4035253
വീഡിയോ ഷൂട്ട് ചെയ്തവരും പ്രദേശത്ത് നിന്ന് ഓടിപ്പോകുന്നുണ്ട്. 2021 ൽ സാൻവൈൽഡ് സാൻച്വറിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Discussion about this post