ഇസ്ലാമാബാദ്: രാജ്യത്തുണ്ടായ അതിക്രമ സംഭവങ്ങളിൽ ഇമ്രാൻഖാനും പിടിഐ അനുയായികൾക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സൈനികമേധാവി. ഇത്തരത്തിൽ ആസൂത്രിതമായ ആക്രമണങ്ങൾ ഇനി ഒരിക്കൽ പോലും അനുവദിക്കില്ലെന്ന് പാക് സൈനികമേധാവി ജനറൽ അസിം മുനീർ പറഞ്ഞു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരോടിം അവരുടെ സ്മാരകങ്ങളേയും ഒരു തരത്തിലും അനാദരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമാണ് അവർ. പരലോകത്തിൽ ഏറ്റവും ഉയർന്ന സ്ഥാനമായിരിക്കും അവർക്കുള്ളത്. പാകിസ്താനിലെ ജനങ്ങൾ അവരെ ബഹുമാനിക്കുന്നത് എന്നും തുടരും. പാക് ഭരണകൂടവും സായുധസേനയും രാജ്യത്തിനായി ജീവൻ ബലിനൽകിയവരേയും അവരുടെ കുടുംബങ്ങളേയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. അടുത്തിടെ നടന്നത് പോലെയുള്ള ആസൂത്രിതമായ ആക്രമണങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും” അസിം മുനീർ വ്യക്തമാക്കി.
ഗാരിസണിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അസിം. സ്മാരകങ്ങളുടെ പവിത്രത നശിപ്പിക്കുന്ന യാതൊന്നും ഇനി വച്ചുപൊറുപ്പിക്കില്ലെന്നും അസിം പറഞ്ഞു. ഇതുവരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് കൃത്യമായ വിവരമുണ്ട്. അവരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുമെന്നും” അസിം മുനീർ പറയുന്നു.
Discussion about this post