ദേശീയ വിദ്യാഭ്യാസ നയം വഴി ലക്ഷ്യമിടുന്നത് ഭാരതത്തിൻറെ തനതായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാരതീയമായ ഉയർച്ചയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ല സംഘടിപ്പിച്ച ജില്ലകാര്യകർതൃ പഠനശിബിരത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്ക്കാരങ്ങളും ദേശവിരുദ്ധരുടെ ആശങ്കകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സെൻട്രൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ Lt. Dr.പി ശ്രീകുമാർ .
വിദ്യാഭ്യാസം രാഷ്ടത്തെ സംബന്ധിക്കുന്നതിൽ നിന്ന് മാറി രാഷ്ട്രീയമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പരിഷ്കരണം ഇല്ലാതെ ഒരു സംവിധാനത്തിനും ഉയർച്ചയോ നിലനിൽപ്പോ ഉണ്ടാവുകയില്ല. ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉയർച്ച എല്ലാ മേഖലകളിലും നാടിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയർത്താനും, ഓരോ വിദ്യാർത്ഥിയുടെയും ഭാഷ നൈപുണിയും തൊഴിലിൽ നൈപുണിയും അതുവഴി സാമ്പത്തിക വളർച്ചയും സുസ്ഥിരവികസനവും ലക്ഷ്യമിട്ടുള്ളതാണ് വിദ്യാഭ്യാസ നയം.കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ എല്ലാം ഇത് നടപ്പാക്കി കഴിഞ്ഞു. സ്വയം ബുദ്ധിജീവികൾ എന്ന് മേനിനടിക്കുന്നവരാണ് ഇതിനെ വികലമാക്കാൻ ശ്രമിക്കുന്നത്.നമ്മുടെ മനുഷ്യ വിഭവശേഷി വളർച്ചയ്ക്ക് അടിസ്ഥാനമാകണമെങ്കിൽ വിദ്യാഭ്യാസ നയം നടപ്പാക്കിയേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ല പഠനശിബിരം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പാറം കോട് ബിജു അധ്യക്ഷനായിരുന്നു. എസ്.കെ. ദിലീപ് കുമാർ , ആർ.ജയകൃഷ്ണൻ , പി.ആർ. ഗോപകുമാർ , എ.ജി. കവിത, കെ.ആർ. സന്ധ്യ, ആർ. ഹരികൃഷ്ണൻ പി.എസ്.ശ്രീജിത്ത്, കെ.സുനീഷ്, എസ്. ദിവ്യ എന്നിവർ സംസാരിച്ചു.
Discussion about this post