തൃശൂർ: കെഎസ്ആർടിസി ബസിൽ യുവനടിയും മോഡലുമായ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം. തക്ക സമയത്ത് പ്രതികരിച്ചത് കൊണ്ട് സഹയാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു.സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡിൽ വാങ്ങി. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് കേസ്.
ഇന്നലെ തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. അങ്കമാലിയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്. ‘ഞാൻ ജനലിനടുത്താണ് ഇരുന്നത്. അയാൾ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരസുന്നതായി തോന്നി. നോക്കിയപ്പോൾ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. തുടർന്ന് ബസിന്റെ വിൻഡോ ഉയർത്തി, അയാളിൽ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ അയാൾ സിബ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാൻ ഫോണിൽ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് അയാളോട് ചോദിച്ചു’. എന്ന് നടി പറയുന്നു.
പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നു.
ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്ക് നന്ദിപറയുന്നുവെന്ന് നടി കൂട്ടിച്ചേർത്തു.
Discussion about this post