ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.പി നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. കാസർഗോഡ് ഉദുമയിൽ നടന്ന ചടങ്ങിൽ കെ.വി ബാലകൃഷ്ണൻ ജയൻ പെരിയ, സുനീഷ് പൂജാരി, ബാലൻ മാസ്റ്റർ, രാഹുൽ ബാര, അമ്പാടി കീവീസ്, സുകുമാരൻ ഉദയ്മംഗലം തുടങ്ങിയവർ പങ്കെടുത്തു. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. കാസർഗോഡ്, മൂന്നാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
ഉദയൻ കൊടക്കാരൻ, അദീന, രേഷ്മ ബാലകൃഷ്ണൻ, ഫ്രാൻസിസ് ഫ്രോളിക്ക് ജോർജ്, ഖയാസ് മുഹമ്മദ്, സുസ്മിത, സി.പി ശുഭ, നമിത വട്ടകോവിൽ, ജാൻവി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കിരൺ കിഷോർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് അഖിൽ രാജ് ടി.കെ ആണ്. എഡിറ്റിംങ്: അമർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രകാശൻ കുളപ്പുറം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനീത് കൊയിലാണ്ടി, ആർട്ട്: അരുൺ തിലകൻ, മേക്കപ്പ്: ലക്ഷ്മി എസ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉദയൻ കൊടക്കാരൻ, അസോസിയേറ്റ് ഡയറക്ടർ: നിതീഷ് നാരായണൻ, ചീഫ് അസോസിയേറ്റ് ക്യാമറ: ഫ്രോളിക് ജോർജ്, അസോസിയേറ്റ് ക്യാമറ: കിഷോർ ക്രിസ്റ്റഫർ, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: ശിഷ്യന്മാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Discussion about this post