ഭുവനേശ്വർ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഇനി ഒഡീഷയ്ക്കും സ്വന്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പശ്ചിമബംഗാളിലെ പ്രധാന വാണിജ്യനഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ബന്ധിപ്പിച്ചാണ് യാത്ര. പുരിയിലെ ജഗന്നാഥ് രഥയാത്ര ജൂൺ 20 ന് തുടങ്ങാനിരിക്കെയാണ് പുരിയെ ബന്ധിപ്പിച്ച് വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്നത്.
വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങുകൾ. ഒഡീഷയിൽ ഖോർധ, കട്ടക്ക്, ജാജ്പൂർ, ഭദ്രക്, ബാലസോർ ജില്ലകളിലൂടെയും ബംഗാളിലെ പശ്ചിമ മേദിനിപൂർ, പുർബ മേദിനിപൂർ ജില്ലകളിലൂടെയും ട്രെയിൻ കടന്നുപോകും.
ഒഡീഷയിൽ 8000 കോടി രൂപയ്ക്ക് നിരവധി പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.പുരി, കട്ടക്ക് റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ക്ഷേത്രമാതൃകയിൽ പുനർ നിർമ്മിക്കാൻ ഒരുങ്ങുന്ന പുരി റെയിൽവേ സ്റ്റേഷന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.
Discussion about this post