എറണാകുളം : സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് ചട്ടഞ്ചാൽ സ്വദേശി സൽമാൻ പാരിസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പരാതിക്കാരി. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയ്ക്ക് സൽമാൻ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. ഇതിൽ കേസ് എടുത്തതിന് പിന്നാലെ സൽമാൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ തിരിച്ചെത്തിയിരുന്നു. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂർ പോലീസ് ആണ് സൽമാനെ അറസ്റ്റ് ചെയ്തത്.
Discussion about this post