തൃശൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടി സ്വദേശി ആദർശ് (21) ണ് മരിച്ചത്. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരുന്നു സംഭവം.
ആനന്ദപുരത്ത് ആദർശിന്റെ സുഹൃത്തിന്റെ വീടാണ്. ഇവിടെയെത്തിയ ആദർശ് ഉച്ചയ്ക്ക് ശേഷം മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനായി ക്ഷേത്ര കുളത്തിലേക്ക് വരികയായിരുന്നു. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ ആദർശ് മുങ്ങിപ്പോകുകയാണ് ഉണ്ടായതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഇവരുടെ ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടി. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മണിക്കുറോളം കുളത്തിൽ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി ആയതോടെ തൃശ്ശൂരിൽ നിന്നും സ്‌കൂബാ ടീം തിരച്ചിലിനായി എത്തി. ഇവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post