പത്തനംതിട്ട: ശബരിമലയിൽ പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതപൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ ആണ് അറസ്റ്റിലായത്. കട്ടപ്പനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൂജയ്‌ക്കെത്തിയ നാരായണൻ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖരനാണ്.
കേസിൽ കറുപ്പയ്യ, സാബു മാത്യു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. 3000 രൂപ മേടിച്ചാണ് ഇവർ നാരായണൻ സ്വാമിയെ സംരക്ഷിത വനമേഖലയ്ക്കുള്ളിലേക്ക് കടത്തി വിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരൻ എന്ന കണ്ണൻ പിടിയിലാകുന്നത്.
ഇയാൾ കട്ടപ്പനയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന അനുമാനത്തിലാണ് അന്വേഷണസംഘം. വിഷയത്തിൽ പോലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post