തിരുവനന്തപുരം: പ്രിയപ്പെട്ട താരത്തിന്റെ പിറന്നാളിന് വ്യത്യസ്തമായ ആഘോഷവുമായി മോഹൻലാൽ പാപ്പിനിശ്ശേരി ഫാൻസ് അസോസിയേഷൻ. പ്രിയപ്പെട്ട ലാലേട്ടന്റെ 63 ാം പിറന്നാളിന് ഒരമ്മയ്ക്കും രണ്ട് പറക്കമുറ്റാത്ത മക്കൾക്കും വീട് നിർമ്മിച്ച് നൽകിയാണ് ഫാൻസ് അസോസിയേഷൻ മാതൃകയായത്.
വേളാപുരത്തിന് സമീപം പി.വി.നസീമയ്ക്കും 2 കുട്ടികൾക്കുമാണു ഓൾ കേരള മോഹൻലാൽ ഫാൻസ് കൾചറൽ വെൽഫെയർ അസോസിയേഷൻ ചിറക്കൽ യൂണിറ്റിലെ അംഗങ്ങൾ വീട് കൈമാറിയത്. നസീമയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയ മോഹൻലാൽ, യുവാക്കളുടെ കൂട്ടായ്മയിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് വീട് നിർമാണം തുടങ്ങിയത്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് 2 കിടപ്പുമുറിയോട് കൂടിയ വീട് നിർമിച്ചത്.
കഴിഞ്ഞ ദിവസം, പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ സോവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തിന് മോഹൻലാൽ വീട് നിർമ്മിച്ച് നൽകിയിരുന്നു.മോഹൻലാലിന്റെ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ലിനുവിന്റെ കുടുംബത്തിന് തണൽ ഒരുങ്ങിയത്.
Discussion about this post