മെൽബൺ: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപവാലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ക്ഷണം. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ആന്റണി ആൽബനീസ് ഇന്ത്യയിൽ എത്തുമാണ് റിപ്പോർട്ടുകൾ.
ഇരു രാജ്യങ്ങളെ പ്രധാനമന്ത്രിമാരും സംയുക്തമായി വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിൽവച്ചായിരുന്നു നരേന്ദ്രമോദിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഈ വർഷം ലോക ക്രിക്കറ്റിന് വേദിയാകുന്നത് ഇന്ത്യയാണ്. ക്രിക്കറ്റ് മത്സരങ്ങൾക്കിടെയാണ് ദീപാവലി വരുന്നതും. ഈ സാഹചര്യത്തിൽ ലോക കപ്പ് മത്സരങ്ങൾ കാണാനും, ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനുമാണ് ആന്റണി ആൽബനീസിനെ ക്ഷണിച്ചിരിക്കുന്നത്.
ആന്റണി ആൽബനീസിനെയും എല്ലാ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകരെയും വേൾഡ് കപ്പ് മത്സരങ്ങൾ കാണാൻ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ആ സമയം നിങ്ങൾക്ക് ദീപാവലി ആഘോഷങ്ങളിലും പങ്കെടുക്കാം. കഴിഞ്ഞ ഒരു വർഷത്തിനിടെ താനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ആറാം തവണയാണ് ഒന്നിക്കുന്നത്. ഇത് തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. ക്രിക്കറ്റിന്റെ ഭാഷയിൽ സംസാരിക്കുകയാണെങ്കിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ടി20 പോലെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല. ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനുള്ള ശ്രമമാണ്. ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Discussion about this post