തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് ജന്മദിനാശംസകൾ നേർന്നത്.
മുഹമ്മദ് റിയാസിൻറെ ആശംസാ പോസ്റ്റിന് വലിയ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.നിരവധിപേരാണ് പോസ്റ്റിന് പിന്തുണയുമായി മുഖ്യമന്ത്രിയ്ക്ക് ആശംസയറിയിച്ചത്. എംഎൽഎമാരും മന്ത്രിമാരും ഉൾപ്പടെയുള്ളവരും ഈ പോസ്റ്റിൽ ലൈക് ചെയ്യുകയും കമന്‍റിടുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ നിരവധി പേരണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. പലരും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശംസകളറിയിച്ചത്.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് തലശേരിയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്.
Discussion about this post