കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചിതറ കല്ലുവെട്ടാംകുഴിയിൽ വൈകിട്ടോടെ ആയിരുന്നു സംഭവം. സുബിൻ (19), അഫ്‌സൽ (18) എന്നിവരാണ് മരിച്ചത്.
സുബിൻ പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ച് ഉന്നതപഠനത്തിനായുളള തയ്യാറെടുപ്പിലായിരുന്നു അഫ്‌സൽ. പോസ്റ്റിൽ ഇടിച്ച ശേഷം ബൈക്ക് അടുത്തുളള പറമ്പിലേക്ക് വീണു. ബൈക്കിന്റെ മുൻഭാഗമൊക്കെ തകർന്ന നിലയിലാണ്.
Discussion about this post