വയനാട്: വയനാട്ടിൽ കർഷകൻ ജീവനൊടുക്കി. കടബാദ്ധ്യതയെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സൂചന.
തിരുനെല്ലി അരമംഗലം സ്വദേശി പി.കെ തിമ്മപ്പനാണ് മരിച്ചത്. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇയാൾക്ക് പത്ത് ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.
ഈ മാസം ആദ്യം കൽപ്പറ്റയിലും സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഒരു കർഷകൻ ജീവനൊടുക്കിയിരുന്നു. ചെന്നലോട് പുത്തൻപുരയ്ക്കൽ ദേവസ്യ (49) ആണ് അന്ന് മരിച്ചത്. വിഷം കഴിച്ചായിരുന്നു മരണം.
ഇയാൾക്ക് കേരള ബാങ്കിന്റെ വയനാട് തരിയോട് ബ്രാഞ്ചിൽ ഒരു ലക്ഷം രൂപയുടെയും തരിയോട് സർവ്വീസ് സഹകരണ ബാങ്കിൽ 50,000 രൂപയുടെയും കാർഷിക കടങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടാതെ സ്വർണപ്പണയവും ഭൂപണയ വായ്പയും ഉൾപ്പെടെ മറ്റ് സാമ്പത്തിക ബാദ്ധ്യതകളും ഉണ്ടായിരുന്നു. കൃഷിനാശവും ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്തതുമായിരുന്നു ദേവസ്യയെ പ്രതിസന്ധിയിലാക്കിയത്
Discussion about this post