തേക്കടി; വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനായുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷൻ ഓഫീസർ
സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് പരിക്കേറ്റത്.പ്രഭാത സാവാരിക്കിടെ ബോട്ട ലാൻഡിങ്ങിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.
പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തേക്കടിയിൽ പ്രഭാത സാവരിയും സൈക്കിൾ സവാരിയും നിരോധിച്ചിട്ടുണ്ട്.
Discussion about this post