കണ്ണൂർ : സെപറ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന ീടിന്റെ സെപ്റ്റിക് ടാങ്കിൽ മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇന്നലെ പെയ്ത മഴയിലാണ് വെള്ളം കെട്ടിനിന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഈ കുഴിയിൽ വീണാണ് അപകടമുണ്ടായത്.
കുഴിയിൽ വീണ അഹമ്മദ് ഫാരിസ്(3) എന്ന കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post