കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിൽ പ്രതി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് കേസിൽ സവാദിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കർശന ഉപാധികളോടെയാണ് സവാദിന് ജാമ്യം നൽകിയത്. അറസ്റ്റിലായ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം സവാദ് ജയിൽ മോചിതനാകും.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽവച്ചായിരുന്ന സോഷ്യൽ മീഡിയ താരം കൂടിയായ പെൺകുട്ടിയോട് സവാദ് മോശമായി പെരുമാറിയത്. ഇത് പെൺകുട്ടി ഫോണിൽ പകർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ സവാദ് ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാൽ സംഭവ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടർ സവാദിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post