പത്തനം തിട്ട; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം ഇവിടെ വരണമെന്ന് നടൻ ദേവൻ. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് ഇപ്പോൾ നമ്മൾ. 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം ഇവിടെ വരണമെന്നും അതിനായി നമ്മളെല്ലാവരും പ്രവർത്തിക്കണമെന്നും ദേവൻ ആവശ്യപ്പെട്ടു. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണമെന്ന് നമ്മൾ എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്നു. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് ഒരു കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.
ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ദേവൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള യാത്രയാണ് ഇനി നമ്മളും നടത്താൻ പോകുന്നത്. ഭരണകൂടം ഇവിടെ പല കാര്യങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു.
വിശ്വാസി ഭരിക്കുന്ന നാടകണം കേരളം. അവിശ്വാസികൾ ഇവിടെ തോൽക്കണം. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് നമ്മൾ ആലോചിക്കേണ്ടത്. ഇവിടെ പലരും പറയുന്നത് അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ്. അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്നത് നമ്മളാണ് .ഒരു ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം. നമ്മുടെ പ്രാധാന്യം അറിയാതെ, മഹത്വം അറിയാതെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തീരുമാനമെടുത്തപ്പോൾ എന്തുമാത്രം നമ്മള്‍ സഹിച്ചു. ഈ പുതിയ പാത നമുക്ക് ഏവർക്കും ഒരു വഴികാട്ടിയാകും അതോടൊപ്പം പുതിയൊരു ശക്തി ലഭിക്കട്ടെ, എന്നും ദേവൻ പറയുന്നു.
Discussion about this post