ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം. പ്രശ്‌നങ്ങൾ പരിധിവിട്ടതോടെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടിയെന്നോണം പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് നോട്ടീസ് നൽകി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 10നുള്ളിൽ നോട്ടീസിൽ വിശദീകരണം നൽകണം എന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്ന് ഏരിയ സെക്രട്ടറിമാരും നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
വിഭാഗീയത പരസ്യമായ പോരിന് വഴി തുറന്നതോടെ പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷനെ അന്വേഷണത്തിനായി നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കമ്മീഷൻ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നോട്ടീസ് നൽകാൻ തീരുമാനിച്ചത്. നോട്ടീസ് ലഭിച്ച മുഴുവൻ പേരും കുറ്റക്കാരാണെന്നാണ് കമ്മീഷന്റെ റിപ്പോർട്ട്.
Discussion about this post